
തിരുവമ്പാടി: തുടർച്ചയായുള്ള വേനൽ മഴയിലും കാറ്റിലും കൃഷിയും വീടും നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്കണമെന്ന് കിസാൻ ജനതതിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി സർക്കാരിനോടാവാശ്യപ്പെട്ടു, വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ പ്രകൃതി ദുരന്തവു ഉണ്ടാകുമ്പോൾ മലയോര ജനത സമാനതകളില്ലാത്ത പ്രതിസനിയിലാണന്ന് യോഗം വിലയിരുത്തി നിയോജക മണ്ഡലം പ്രിസഡന്റ് ജോർജ് പ്ലിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്ടറി ജോൺസൺകുളത്തിങ്കൽ, ഹമീദ് ആറ്റുപുറം, മാത്യു ചേർത്തലക്കൽ ജോയി ആലുങ്കൽ, ജോർജ് പാലമുറി, ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.