MOVIEStop news

തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിലൂടെ കേരളത്തിലെത്തിക്കും

തമിഴകത്തെ വമ്പന്‍ ചിത്രങ്ങളായ തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന വിക്രം -പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ – ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയത്. ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങളുടെ വിതരണത്തെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

പൊന്നിയിന്‍ സെല്‍വന്‍ 1 & 2 ന് ശേഷം വിക്രമിനൊപ്പം തങ്കലാനിലൂടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും , സൂര്യക്കൊപ്പം ആദ്യമായി കങ്കുവയിലൂടെ ഒന്നിക്കാന്‍ സാധിച്ചതിലുമുള്ള സന്തോഷം ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും പങ്കുവെച്ചിരുന്നു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close