EDUCATIONKERALAlocaltop news

അധ്യാപകദിനം : കെ ചന്ദ്രൻ മാസ്റ്ററേയും എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി ടീച്ചറേയും ആദരിച്ചു.

പയിമ്പ്ര/ വെള്ളിമാട്കുന്ന്:
കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെ ഒരു വർഷം നീളുന്ന 30-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അധ്യാപക സംഘടന സംസ്ഥാന നേതാവായിരുന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.ചന്ദ്രൻ മാസ്റ്ററെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി ആദരിച്ചു. ദർശനം മുഖ്യ രക്ഷാധികാരിയും സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ കെ.കുഞ്ഞാലിസഹീർ പൊന്നാട ചാർത്തിയും പുസ്തകങ്ങൾ കൈമാറിയും ആദരിച്ചു. കെ.ഇ.എൻ. കുഞ്ഞമ്മദിൻ്റെ സംവാദങ്ങളുടെ ആൽബം(ചിന്ത പബ്ളിഷേഴ്സ്), എതിരൻ കതിരവൻ്റെ ‘സിനിമ ബോധ്യപ്പെടുത്തുന്നത്-മണിച്ചിത്ര താഴുംമറ്റും’ (സ്വതന്ത്ര ബുക്സ്), കെ.ടി.സൂപ്പിയുടെ ‘കടലായും മഴയായും ‘ ( മാതൃഭൂമി ബുക്സ്) എന്നീ കൃതികളാണ് കൈമാറിയത്.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി ബാബു ദാസ്, ( പറമ്പിൽ ബസാർ പ്രഭാതം വായനശാല),
പയമ്പ്ര ചന്ദ്രോദയം വായനശാല സെക്രട്ടറി എം. രാമചന്ദ്രൻ മാസ്റ്റർ,
ലൈബ്രറി കൗൺസിൽ
കക്കോടി – കുരുവട്ടൂർ മേഖല സമിതി കൺവീനർ കെ. മോഹൻദാസ്,ദർശനം ഗ്രന്ഥശാല പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ, സെക്രട്ടറി ടി.കെ. സുനിൽ കുമാർ, ദർശനം 30 -ാം വാർഷികാഘോഷ സംഘാടക സമിതി ജനറൽ കൺവീനർ കെ.സതീശൻ, വൈസ് പ്രസിഡൻ്റ് സി.പി. ആയിഷബി എന്നിവർ ആശംസ നേർന്നു. എഴുത്തുകാരി ആബിദ സിദ്ധിഖ് പള്ളിത്താഴം, ദർശനം പ്രവർത്തകരായ സി.എച്ച്.സജീവ് കുമാർ, പി. ദീപേഷ് കുമാർ, പി. ജസിലുദ്ദീൻ, മിനി ജോസഫ്, മേരിക്കുട്ടി ശശിധരൻ,ഇ. സോമൻ, എൻ.ഡി.ഉണ്ണികൃഷ്ണൻ, ഗായകൻ ഡെന്നി ഡേവിസ്, എം.എൻ. സത്യാർത്ഥി ട്രസ്റ്റ് സെക്രട്ടറി ഒ.കുഞ്ഞിക്കണാരൻ, എം.എ. ജോൺസൺ, സി.പി.ഐ(എം) കക്കോടി ഏരിയാ കമ്മിറ്റി അംഗം കെ.പ്രേംരാജ് എന്നിവർ സംബന്ധിച്ചു. കെ.ചന്ദ്രൻ മാസ്റ്റർ മറുമൊഴി നടത്തി.
അധ്യാപക സംഘടനാ നേതാവായിരുന്ന എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാര ജേത്രിയുമായ ജാനമ്മ കുഞ്ഞുണ്ണി ടീച്ചറുടെ വസതിയായ വെള്ളിമാട് കുന്ന് ‘നിഹാരിക ‘ യിൽ ദർശനം പ്രവർത്തകർ എത്തി അധ്യാപകദിനാശംസകൾ നേർന്നു. ടീച്ചർ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട നോവലിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവനായി വിരമിച്ച ഡോ. പി.കെ. ശശിധരൻ്റെ ‘ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങൾ ‘, നരസിംഹൻ ചെമ്മങ്ങാടിൻ്റെ അഷ്ടാംഗയോഗ ( രണ്ടും മാതൃഭൂമി ബുക്സ്) എന്നീ പുസ്തകങ്ങൾ കൈമാറിയും പൊന്നാട അണിയിച്ചും ആദരം അർപ്പിച്ചു. ജാനമ്മ ടീച്ചർ ദർശനം പ്രവർത്തകരോട് നന്ദി അറിയിച്ച് സംസാരിച്ചു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close