
എറണാകുളം : ഓണാവധി പ്രമാണിച്ച് സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകുന്ന രീതി പിന്തുടർന്ന് പോസ്റ്റ്മോർട്ടം നിഷേധിച്ച് എറണാകുളം ഫോറൻസിക് സർജൻ ജില്ലാ പോലീസ് മോധാവിക്കയച്ച കത്ത് വിവാദത്തിൽ. കത്തിനെതിരെ പോലീസിൽ വ്യാപക പ്രതിഷേധം ഉയർന്നു. അത്യാവശ്യ സർവ്വീസുകൾ അവധി ദിനങ്ങളിലും പ്രവർത്തിക്കുന്ന കീഴ് വഴക്കം മറി കടന്ന് പോസ്റ്റ്മോർട്ടം ടേബിളിന് അവധി പ്രഖ്യാപിച്ചതിനെതിരെ ട്രോളുകളും ഇറങ്ങി. പോലീസുകാരും പോസ്റ്റ്മോർട്ടം പഠിക്കേണ്ടി വരും – എന്നാണ് ട്രോളുകളിലൊന്ന്. ഫോറൻസിക് സർജൻ്റെ വിവാദ കത്തിൻ്റെ പൂർണ്ണ രൂപം താഴെ –
From.
Professor and Police Surgeon
Department Of Forensic Medicine
Govt. Medical College, Ernakulam
To,
District Police Chief Ernakulam District City/ Rural
Sir,
വിഷയം : ഓണത്തെ തുടർന്നുള്ള അവധി ദിവസങ്ങളിലെ പോസ്റ്റ് മോർട്ടം ഡ്യൂട്ടികൾ സംബന്ധിച്ച് ‘
സൂചനഃ ഇല്ല
വരുന്ന മേൽ പറഞ്ഞ വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു. ഓണത്തോട് അനുബന്ധിച്ച് തുടർച്ചയായി അവധി ദിവസങ്ങൾ (04.09.2025-07.09.2025) വരുന്നതിനാൽ ഫോറൻസിക് ഡിപ്പാർട്ട് മെൻറിൽ മൃതദേഹങ്ങൾ ഓട്ടോപ്സി ചെയ്യുന്നതിനായി ഒരു ഫോറൻസിക് സർജനും, 2 സ്റ്റാഫുകളുമാണ് ഉണ്ടാകുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം കേസുകൾ ക്രമാതീതമായി വർദ്ധിച്ചു സാഹചര്യമാണ് നിലവിൽ ഉള്ളത്, എറണാകുളം റൂറൽ / സിറ്റി പരിധിയിലുള്ള മൃതദേഹങ്ങൾ( ഡീകമ്പോസ്ഡ് മൃതദേഹങ്ങളും, അൺനോൺ മൃതദേഹങ്ങളും, എമ്പാം ചെയ്യേണ്ട മൃതദേഹങ്ങളും) അതാതു സ്റ്റേഷൻ പരിധിയിലുള്ള ഫ്രീസർ സൗകര്യമുള്ള ആശുപത്രികളിൽ തന്നേ വക്കേണ്ടതും, സ്റ്റേഷൻ പരിധിയിലുള്ള ആശുപത്രികളിൽ തന്നേ പോസ്റ്റ് മോർട്ടം നടപടികൾ ചെയ്യേണ്ടതുമാണ്. എല്ലാ പോലീസ്സ് സ്റ്റേഷനുകളും പോസ്റ്റ് മോർട്ടം കേസുകൾ അതാതു സ്റ്റേഷൻ പരിധിയിലുള്ള ആശുപത്രികളിൽ തന്നേ പകരം പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇല്ലായെങ്കിൽ കളമശ്ശേരി പരിധിയിൽ വരുന്ന മൃതദേഹങ്ങൾ പോലും ഫ്രീസറിൽ വക്കാൻ പറ്റാത്ത സാഹചര്യത്തിനും, പോസ്റ്റ് മോർട്ടം നടത്തുന്നതിനു കാലതാമസ്സം നേരിടുന്നതിനും കാരണമാകുന്നു. പോലീസിനു സംശയമുള്ള കേസുകളും, പോലീസ് സർജൻ പോസ്റ്റ് മോർട്ടം ചെയ്യേണ്ടതുമായ കേസുകളും മാത്രമായിരിക്കണം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ടത് എന്നും ആയത് ഇൻക്വിസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ കൃത്യമായും പാലിക്കേണ്ടതാണ്. പോസ്റ്റ് മോർട്ടം ചെയ്യുന്ന ആശുപത്രികളിൽ പോലീസ് സർജൻ ഇല്ലാത്ത സാഹചര്യങ്ങളിൽ ഡോക്ലേർസ് പോസ്റ്റ് മോർട്ടം ഡ്യൂട്ടിക്കായി ഉണ്ടായിരിക്കുന്നതാണ്. ആയത് കൃത്യമായി മനസ്സിലാക്കുക. എല്ലാ സ്റ്റേഷനുകളിൽ നിന്നും (റൂറൽ/സിറ്റി) റഫർ ചെയ്യുന്ന കേസുകളിൽ അതാതു ആശുപത്രിയിലെ ഡോക്ടറുടെ സൈനും സീലോടു കൂടിയതുമായ കൃത്യമായ റഫറിങ്ങ് ലെറ്ററും, ആശുപത്രി സൂപ്രണ്ടിൻറെ കൗണ്ടർ സൈനും നിർബന്ധമായും ഉണ്ടാകേണ്ടതാണ്. ആയത് ഇല്ലാതെ KPF FORM സ്വീകരിക്കുന്നതല്ല എന്നും പോലീസ്സ് റ്റേഷനുകൾക്ക് കൃത്യമായ നിർദ്ദേശം നൽകേണ്ടതും, കൂടാതെ പോസ്റ്റ്മോർട്ടം കേസുകൾക്കായി തരുന്ന KPF 102 ഫോം . ഇവിടെ വരുന്ന സമയക്രമം അനുസരിച്ചാണ് പോസ്റ്റ് മോർട്ടം നടത്തുന്നത് എന്നും, പ്രമാദമായ കേസുകൾ വരുന്ന സാഹചര്യത്തിൽ കൂടുതൽ സമയം ആവശ്യമാണ് എന്നിരിക്കേ പോസ്റ്റ് മോർട്ടം കേസുകൾ ചിലപ്പോൾ കാലതാമസ്സം നേരിടുകയും അടുത്ത ദിവസങ്ങളിലേക്ക് മാറ്റപ്പെടുകയോ ചെയ്യുന്നതാണെന്നും, ബന്ധുക്കളോട് പോലീസ് പറഞ്ഞു മനസ്സിലാക്കേണ്ടതാണ്.
ദിവസങ്ങളിൽ വരുന്നതിനാൽ ജനങ്ങൾക്കും, ബന്ധുക്കൾക്കും, പോലീസിനും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടി കണ്ട് ആയത് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുവാനും മേൽ നിർദ്ദേശങ്ങൾ എല്ലാ സ്റ്റേഷനുകളിലും അറിയിക്കുവാൻ താൽപര്യപ്പെടുന്നു.
Thanking you,
Yours faithfully




