Politics
ഫിലിം ജൂറി മാപ്പ് പറയണം..സർക്കാർ വാക്കു മറന്നു..വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

തിരുവനന്തപുരം:മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടന് നൽകിയതിൽ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ.വേടന് നൽകിയ പുരസ്കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി ദാമോദരൻ പറഞ്ഞു.കോടതി കയറിയാൽ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരൻ ആവശ്യപ്പെട്ടു.മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ വേടൻ എഴുതിയ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരത്തിന് വേടനെ അർഹനാക്കിയത്.സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
more news:ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ നാലിന്..വൈവിധ്യമാർന്ന ചടങ്ങുകൾ ഇങ്ങനെ..
അതേസമയം റാപ്പർ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിലുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ കൊഴുക്കുകയാണ്.അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്.നിരവധി പേര് വേടനെ എതിര്‍ക്കുമ്പോള്‍ ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്ന ഒറ്റ വരിയിലൂടെ വേടന്റെ സര്‍ഗാത്മകത വായിച്ചെടുക്കാം എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.ലൈംഗിക പീഡന ആരോപണ വിധേയന് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദു മേനോന്, നടന് ജോയ് മാത്യു, സംവിധായകന് കെപി വ്യാസന് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര് രംഗത്ത് വന്നിരുന്നു.നികുതി നല്കുന്ന പണത്തില്‍ നിന്ന് ഇത്തരക്കാര്‍ക്ക് പുരസ്കാരം നല്കി ആദരിക്കുന്നത് നിയമത്തെ പരിഹസിക്കുന്നതല്ലേ എന്നായിരുന്നു ജോയ് മാത്യു ചോദിച്ചത്. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാര് എത്രമാത്രം ബഹളം വച്ചേനെ. ഇത് ഇരട്ടത്താപ്പ് ആണെന്നായിരുന്നു സംവിധായകന് വ്യാസന്റെ വിമര്‍ശനം.




