
കോഴിക്കോട്: എന്‍സിസി കോഴിക്കോട് ഗ്രൂപ്പിന്റെ കീഴില്‍ 9 കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ 12 മെയ് മുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ദശദിന ക്യാമ്പിന് എന്‍സിസി കോഴിക്കോട് ഗ്രൂപ്പ് ട്രെയിനിങ് കേന്ദ്രം വെസ്റ്റ് ഹില്ലില്‍ തുടക്കമായി. എന്‍സിസി 9 കേരള ഗേള്‍സ് ബറ്റാലിയന് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വെങ്കടേശന് ആര് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും 380 കേഡറ്റുകള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ വികസന ക്ലാസുകള്‍, സാമൂഹികസുരക്ഷ ക്ലാസുകള്‍, ആരോഗ്യ ശുചിത്വ ക്ലാസുകള്‍, സ്വയം പ്രതിരോധ പരിശീലനം, എന്‍സിസി വിഷയ പരിശീലനം എന്നിവ നടക്കും. ക്യാമ്പ് മെയ് 21നുസമാപിക്കും.