top news
അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തും
ഷിരൂര്‍: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിലിനായി ആധുനിക സംവിധാനങ്ങള്‍ എത്തിച്ച് ഇന്നലെ സിഗ്നല്‍ കണ്ടെത്തിയ പുഴയിലെ മണ്‍കൂനയില്‍ വിശദ പരിശോധന നടത്തും. ആഴത്തില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമര്‍ യന്ത്രം എത്തിച്ചിട്ടുണ്ട്.
അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രക്ഷാദൗത്യം ഗൗരവമുള്ള വിഷയമാണെന്ന് കര്‍ണാടക ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി അയച്ച നോട്ടീസിന് അവര്‍ ഇന്ന് മറുപടി അറിയിക്കും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz