top news
ട്രെയിനില്‍നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഇടവയില്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി ആണ് മരിച്ചത്. 16 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്സ്പ്രസ്സ് ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോള്‍ ഗൗരി ട്രെയിനില്‍നിന്ന് നിലതെറ്റി വീഴുകയായിരുന്നു.
ഗൗരിയുടെ അച്ഛനും അമ്മയും ട്രെയിനില്‍ ഉണ്ടായിരുന്നു. മകളുടെ പ്ലസ് വണ്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിനായി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു കുടുംബം. ഗുരുതരമായി പരിക്കറ്റ ഗൗരിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.