
കോഴിക്കോട് : കോവിഡ് കാല സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 243 സ്നേഹവണ്ടികളുമായി ഡി വൈ എഫ് ഐ . കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ഏത് സമയത്തും ലഭ്യമാവുന്ന തരത്തിലാണ് ഇതിന്റെ സേവനം ക്രമീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ 16 ആംബുലൻസുകളും സംഘടനയുടേതായി ജില്ലയിൽ ഓടുന്നുണ്ട്. കോവിഡിന്റെ ഒന്നാം തരംഗം മുതൽ സജീവമായി രംഗത്തുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. ആവശ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ എത്തിച്ചു കൊടുക്കുക, ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുക, കോവിഡ് രോഗികളുടെ വീടുകൾ അണുവിമുക്തമാക്കുക, ഏതാവശ്യത്തിനും സഹായികളായി ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾക്കായി പത്ത് യൂണിറ്റുകളിലായി 25000 വളണ്ടിയർമാർ മുഴുവൻ സമയ പ്രവർത്തനത്തിലുണ്ട്.
ചാത്തമംഗലം, ചേനോത്ത് വെച്ച് കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള 23 സ്നേഹവണ്ടികൾ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ് ഫ്ലാഗ് ഓഫ് ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് കെ.അഭിജേഷ്, ബ്ലോക്ക് പ്രസിഡണ്ട്
പ്രഗിന്ലാല്, രഞ്ജിത്ത് ,അഡ്വ.ലിജീഷ് , മിഥ്ലജ് , കുന്ദമംഗലം ബ്ലോക്ക് യൂത്ത് ബ്രിഗേഡ് കൺവീനർ നിഥിൻ നാഥ് ,എന്നിവർ പങ്കെടുത്തു.




