KERALAlocaltop news

നിയമന തട്ടിപ്പ്: കളക്ടറേറ്റ് A4 സെക്ഷനിൽ ” കുട്ടിച്ചാത്തൻ ശല്യം ! “

* ക്ലർക്ക് അവധിയായിട്ടും ഫയൽ നീങ്ങി, കളക്ടർ ഒപ്പുവച്ചു

കോഴിക്കോട്: ചട്ടം മറികടന്ന് കാലാവധിക്ക് മുൻപ് അഞ്ച് ക്ലർക്ക് കം ടൈപ്പിസ്റ്റുമാരെ ക്ലാർക്കുമാരാക്കി നിയമന തട്ടിപ്പ് നടത്തിയ കോഴിക്കോട് കളക്ടറേറ്റിലെ A4 വിഭാഗത്തിൽ ” കുട്ടിച്ചാത്തൻ ശല്യം ! “. നിയമന തട്ടിപ്പ് പുറത്തായതിന് പിന്നാലെ A 4 സെക്ഷനിലെ സീനിയർ ക്ലർക്ക് ചികിത്സാ അവധിയിൽ പ്രവേശിച്ചിരുന്നു. ക്ലർക്ക് അവധിയിൽ തുടരുന്നതിനിടെ ഇദ്ദേഹത്തിൻ്റെ കംപ്യൂട്ടറിൽ നിന്ന് ഈ മാസം അഞ്ചിന് അയച്ച നിയമന ഉത്തരവിൽ ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഒപ്പുവച്ചതോടെയാണ് കുട്ടിച്ചാത്തൻ ശല്യം സംശയിക്കുന്നത്.               “ഉത്തരവ് നമ്പർ DCKKD/291/2025-A4 തിയ്യതി 05-08-2025

കോഴിക്കോട് റവന്യൂ എസ്റ്റാബ്ലിഷ്മെന്റ്റിന് കീഴിൽ സൂചന പ്രകാരം നിയമനം ലഭിച്ച ജീവനക്കാർക്ക് ഭരണ സൗകര്യാർത്ഥം നിയമനം നല്കി ഇതിനാൽ ഉത്തരവാക്കുന്നു. ടി ജീവനക്കാർ ജോലിയിൽ പ്രവേശിച്ച തീയ്യതി പ്രാബല്യത്തിൽ സേവനപുസ്തകത്തിൽരേഖപ്പെടുത്തലുകൾ വരുത്തേണ്ടതും വേതനം അനുവദിക്കേണ്ടതുമാണ്. ജീവനക്കാരുടെ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ജോയനിംഗ് റിപ്പോർട്ട് തുടങ്ങിയവ ഇതോടൊപ്പം തുടർ നടപടിസ്വീകരിക്കുന്നതിനായി അയക്കുന്നു” എന്ന ആമുഖത്തോടെ ആരംഭിക്കുന്ന ഉത്തരവിൻ്റെ താഴെ ജില്ലാ കളക്ടർ ഓഗസ്റ്റ് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.32 ന് ഒപ്പുവച്ചതായാണ് രേഖ. നിയമന തട്ടിപ്പ് നടത്തിയതായി ആരോപണം ഉയർന്ന A4 വിഭാഗം സീനിയർ ക്ലർക്ക് ജില്ലാ കളക്ടർക്ക് അയച്ചതാണീ ഫയൽ . നിയമന തട്ടിപ്പ് പുറത്തായ ശേഷം അവധിയിൽ പ്രവേശിച്ച ഇദ്ദേഹം ഓഫീസിൽ വരാതെ വീട്ടിലിരുന്ന് ജോലി തുടരുന്നതായാണ് സംശയിക്കുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. ഉന്നതതല അന്വേഷണം തടയുക എന്ന ലക്ഷ്യത്തോടെ ഫയൽ പൂഴ്ത്തുന്നതിനാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് മറ്റ് യൂനിയനിൽ പെട്ടവർ പറയുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി അന്വേഷണം നടത്തിയാലും ബന്ധപ്പെട്ട ഫയൽ കിട്ടിയില്ലെങ്കിൽ പ്രയോജനം ഉണ്ടാവില്ല. ഇതു തന്നെയാണത്രെ നിലവിലെ ” കുട്ടിച്ചാത്തൻ സേവക്ക്” കാരണം. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ക്ലർക്ക് തസ്തികയിൽ പുതുതായി നിയമനം നേടിയ അഞ്ച് പേർ ആദ്യം പ്രിൻസിപ്പൽ സെക്രട്ടറി, ലാൻ്റ് റവന്യു കമീഷണർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. തട്ടിപ്പ് നടത്തിയവർ പ്രമുഖ ഭരണപക്ഷ യൂനിയനിലെ അംഗമായതിനാൽ ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് ഗതികെട്ട ഈ അഞ്ച് പേർ റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതിന് തൊട്ടു മുൻപ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close