കോഴിക്കോട്: രണ്ടാം റെയില്‍വേ ഗേറ്റിനടുത്ത വെങ്കിടേഷ് സ്റ്റേഷനറികട കുത്തിതുറന്ന് 14000 രൂപയുടെ ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകളും, 12000 രൂപയുടെ സിഗരറ്റും, ആറായിരം രൂപയും കവര്‍ന്ന മോഷ്ടാക്കളെ പോലീസ് തിരയുന്നു. കഴിഞ്ഞ രാത്രി 2:15നും നാലിനും ഇടയിലാണ് യുവാക്കള്‍ കട കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ്, ടൗണ്‍ ഇന്‍സ്പെക്ടര്‍ എ.ഉമേഷ്, ടൗണ്‍ എസ്ഐ കെ.ബിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഇതില്‍ മുന്‍ മോഷ്ടാവായ പ്രതിയെകുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലായേക്കും.
Related Articles
Check Also
Close-
ചേവായൂർ തണലിടം വയോജന പാർക്ക് തുറന്നു
December 10, 2023