
താമരശ്ശേരി.
ചമൽ നിർമ്മല എൽ പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രധാനാധ്യാപിക റിൻസി ഷാജു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ക്രിസ്റ്റീന വർഗീസ്, ജദീറ റൗഷൽ എന്നിവർ സംസാരിച്ചു.
കുട്ടികൾക്കായി പ്രത്യേക അസംബ്ലി നടത്തി. മുഹമ്മദ് അഷ്മില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ കൃതികളെയും അവാർഡുകളെയും അദ്വൈത് പി നായരും, അൻവിക സി യും പരിചയപ്പെടുത്തി.
*Thought for the Day* നൈത്രവ് ശ്രീവിൻ അവതരിപ്പിച്ചു.
ബഷീറിന്റെ പ്രധാന കഥാപാത്രങ്ങളായ ആനവാരി രാമൻ നായരെ ആദിലി സയാനും, ഒറ്റക്കണ്ണൻ പോക്കറെ ആദിൽ അമാനും, പാത്തുമ്മയെ ഷസാ ഫാത്തിമയും, സൈനബയെ ഫൈസ സി സൈനബും, മജീദിനെ മുഹമ്മദ് ഹംദാനും, എട്ടുകാലി മമ്മൂഞ്ഞിനെ ഫാദിൽ അയാനും പൊൻകുരിശ് തോമയെ ആരോൺ പീയൂസ് സാൻജോയും, സാറാമ്മയെ ആനി റോബിയും പുനരവതരിപ്പിച്ചു. ശ്രീനിക എസ് നായർ പത്രവിശേഷം നടത്തി .ഡൽന ട്രീസ ഷിന്റോ പ്രോഗ്രാം ആങ്കറിംഗ് ചെയ്തു.
അധ്യാപകരായ രാജിഷ രാജൻ, അലിൻ ലിസ്ബത്ത്, ഗോൾഡ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




