
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് എസ് ജി 141 വിമാനത്തിലെ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നും ആണ് 695 ഗ്രാം സ്വർണ്ണം പിടികൂടിയത്.
ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കരിപ്പൂർ വിമാനത്താവളം ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 29 ലക്ഷം രൂപ വിലമതിപ്പ് ഉണ്ടെന്ന് കരിപ്പൂർ വിമാനത്താവളം ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു




