KERALAlocaltop news

കേരളത്തില്‍ 2026ല്‍ യു.ഡി.എഫ് മന്ത്രിസഭ : അഡ്വ. കെ. പ്രവീണ്‍കുമാര്‍

 

കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ മനംമടുത്തിരിക്കുകയാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ .

ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ ഇടതുപക്ഷം പരാജയപ്പെടുന്നതിനായി കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്മമറഞ്ഞ കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ മുന്‍ കൃഷിവകുപ്പ് മന്ത്രി സിറിയക് ജോണ്‍, പ്രൊഫ. അലക്‌സാണ്ടര്‍ സക്കറിയാസ്, ചെറിയാന്‍ കളത്തൂര്‍, പി.സി. രാധാകൃഷ്ണന്‍, മാത്യു തളനാനി, ദാമോദരന്‍ നായര്‍, ആര്‍.പി. രവീന്ദ്രന്‍, ജോസഫ് ഇലഞ്ഞിക്കല്‍, ദിനചന്ദ്രന്‍ നായര്‍ എന്നിര്‍ക്ക് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ്് കെ സി അബു മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളെ അനുസ്മരിച്ചു കൊണ്ട് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാജുഷ് മാത്യു, എംപി ആദം മുല്‍സി, രവീഷ് വളയം, കാവില്‍ പി മാധവന്‍, എന്‍പി വിജയന്‍, ജോസ് കാരിവേലി, എന്‍ രാജശേഖരന്‍, വേണുഗോപാലന്‍ നായര്‍, രാജന്‍ ബാബു, സി എം സദാശിവന്‍, ഫാസില്‍ മാളിയേക്കല്‍, ടി എന്‍ അബ്ദുല്‍ നാസര്‍, ശരീഫ് വെളിമണ്ണ, ഇ കെ നിതീഷ്, റഫീഖ് പുതിയപാലം, സത്യേന്ദ്രന്‍, സുജിത്ത് കറ്റോട്, സുനില്‍ പ്രകാശ്, ബാബു പി സി, സഞ്ജയ് അലക്‌സ്, ഡൊമിനിക് കളത്തൂര്‍, ഷാഫി ആരാമ്പ്രം എന്നിവര്‍ സംസാരിച്ചു. അസ്ലം കടമേരി സ്വാഗതവും കമറുദ്ദീന്‍ അടിവാരം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close