crimeINDIAOtherstop news

മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: മാലിയില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെ മാലിയിലെ കായസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യക്കാരുടെ മോചനം എത്രയും വേഗം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ജൂലൈ ഒന്നിന് സായുധരായ ഒരുസംഘം ഫാക്ടറി വളപ്പിലെത്തി ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തദരവാദിത്വം അല്‍ ഖ്വയിദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അല്‍ ഇസ്ലാം വല്‍ മുസ്ലിമീന്‍ ഏറ്റെടുത്തിരുന്നു. ബമാകോയിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട അധികൃതരുമായും പോലീസുമായി ഡയമണ്ട് സിമന്റ് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close