
കൂടരഞ്ഞി : മഞ്ഞക്കടവിൽ കടുവസാനിധ്യമുണ്ടെന്ന് പ്രദേശവാസികൾ അധികൃതരെ ആഴ്ചകൾക്ക് മുൻപ് തന്നെ അറിയിച്ചിട്ടും വനം വകുപ്പ് വേണ്ടമുൻകരുതൽ സ്വീകരിക്കാത്തതിനാൽ ആടിനെ തീറ്റാൻ പോയ ഗ്രേസി പൈക്കാട്ടി നെ സ്വന്തം സ്ഥലത്തും നിന്നും ഇന്ന് (03/01/25 വെള്ളി) വൈകിട്ട് അഞ്ചു മണിയോടുകൂടി കടുവ ആക്രമിക്കാൻ ശ്രമിച്ചു. ഭാഗ്യംകൊണ്ടു മാത്രമാണ് കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. രണ്ടാഴ്ച മുൻപ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പട്രോളിംഗ് ഏർപെടുത്തണമെന്ന് RJD കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടിട്ടും വനം വകുപ്പ് പട്രോളിംഗ് ഏർപ്പെടുത്താതെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമറകൾ എടുത്തു കൊണ്ട് പോയതിലും RJD പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനും, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ബന്ധപെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആർജെ ഡി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.