KERALAlocaltop news

ടൂറിസം കേന്ദ്രങ്ങളിലെ അനാവശ്യ നിയന്ത്രണം ജില്ലാ ഭരണകൂടം സൃഷ്ടിച്ചത് ടൂറിസം പ്രതിസന്ധി : വയനാട് ടൂറിസം അസോസിയേഷൻ

 

കൽപ്പറ്റ :-മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും ജില്ലാ ഭരണകൂടം പിന്മാറണം , ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ട എല്ലാ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഇത്തരം നടപടി ടൂറിസം മേഖലയെ പിന്നോട്ടടിക്കും. ടൂറിസം കേന്ദ്രങ്ങൾ അടക്കാൻ അനാവശ്യ തിടുക്കമാണ് ജില്ലാ ഭരണ കൂടവും ഡിടിപിസി അടക്കം ഉള്ളവർ കാണിച്ചത്. അത് കുറച്ചൊന്നുമല്ല ടൂറിസത്തെ ബാധിച്ചത്. ഇത്തരം സമീപനം ഭാവിയിൽ അവസാനിപ്പിക്കണം ഇല്ലെങ്കിൽ സമരമല്ലാതെ മറ്റു വഴികൾ ഇല്ലാതാവും.

 

അടച്ചിട്ട കേന്ദ്രങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസ്താവിച്ച
പ്രസ്താവനയുടെ പ്രധാന ആവശ്യങ്ങൾ
• മഴ കാലം തുടങ്ങുന്നതിന് മുമ്പ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച നടപടി ഭീതിയുണ്ടാക്കി.
• ഇതിൽ നിന്നും ജില്ലാ ഭരണകൂടം പിന്മാറണം.
• ഇനി ഔദ്യോഗികമായ മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ട കേന്ദ്രങ്ങൾ ഉടൻ തുറക്കണം.

ഈ വിഷയത്തിൽ കൂടുതൽ ടൂറിസം സംഘടനകളുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തേണ്ടതാണ്. ഇത്തരം തിടുക്കങ്ങൾ ആരെ സഹായിക്കാനാണ് എന്ന് വ്യക്തമാക്കണം.

സഞ്ചാര കേന്ദ്രത്തിലെ ചിലയിടങ്ങളിൽ ഏർപ്പെടുത്തിയ സന്ദർശകരുടെ എണ്ണത്തിലെ നിയന്ത്രണവും എടുത്ത് മാറ്റി പൂർവ്വ സ്ഥിതിയിലേക്ക് ആക്കണമെന്നും അവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ അനീഷ് ബി നായർ, ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി, ജില്ലാ ചെയർമാൻ സൈദലവി കെ പി, ജില്ലാ കൺവീനർ അൻവർ മേപ്പാടി, ജില്ലാ ട്രഷറർ അബ്ദു റഹ്മാൻ, മനോജ്‌ മേപ്പാടി,വർഗീസ് എ ഓ,പട്ടു വിയ്യനാടൻ, ജോസ് മേപ്പാടി, പ്രബിത ചുണ്ടേൽ, സുമ പള്ളിപ്രം, സജി മാളിയേക്കൽ, യാസീൻ കാട്ടിക്കുളം, ശശി മാഷ്, മാത്യു കാട്ടിക്കുളം, അനസ് തെന്നൽ, സജി മാനന്തവാടി, ബാബു ബത്തേരി, മുനീർ കാക്കവായാൽ, സന്ധ്യ ത്രീ റൂട്ട്, സനീഷ് മീനങ്ങടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close