KERALAlocaltop news

കോഴിക്കോട് നഗരസഭയിലെ കെട്ടിടനമ്പർ ക്രമക്കേട്: ഭരണ- പ്രതിപക്ഷം മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: കോർപറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് കോർപറേഷൻ കൗൺസിൽ യോഗം. കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ യോഗം
ആവശ്യപ്പെട്ടു. നിയമാനുസൃതമായ രീതിയിൽ ഇക്കാര്യത്തിൽ എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അതെല്ലാം വേഗത്തിൽ നടപ്പാക്കാൻ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് പറഞ്ഞു. അതേസമയം കൗൺസിൽ കാലാവധി പൂർത്തീകരിക്കും മുൻപേ കുറ്റാക്കാരായവർക്കെതിരേ നടപടി സ്വീകരിക്കുന്നതിന് എത്രയും വേഗം സർക്കാരിനെ സമീപിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ആവശ്യപ്പെട്ടു.
കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ 202 കെട്ടിടങ്ങൾക്ക് വ്യാജ നമ്പർ നൽകിയായാണ് കണ്ടെത്തിയത്. നിലവിൽ കേസ് വിജിലൻസാണ് അന്വേഷിക്കുന്നത്. വ്യാജ നമ്പറുകൾ റദ്ദ് ചെയ്ത് അനധികൃത നിർമാണങ്ങൾക്കെല്ലാം നികുതി ചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തീകരിക്കാതെ ഉടമകൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ക്രമക്കേടിനെ തുടർന്ന് ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് റവന്യൂവിഭാഗം ക്ലർക്ക്മാരായ എം.അനിൽകുമാർ, എൻ.പി സുരേഷ് എന്നിവരെ സസ്പന്റ് ചെയ്തിരുന്നു. നടപടി ക്രമങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സസ്പൻഷൻ റദ്ദ് ചെയ്തു. കൂടാതെ സസ്പൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുന്നതിനും ഉത്തരവിട്ടു. ഇതിനെതിരേ കോർപറേഷൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കോടതി രണ്ട് വർഷം സസ്പൻഷനിൽ തുടരുന്നതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തു. ടൗൺ സ്‌റ്റേഷനിൽ 12 കേസുകളും ഫറോക്ക് സ്‌റ്റേഷനിൽ അഞ്ചു കേസുകളുമായിരുന്നുള്ളത്. ഈ കേസുകൾ തുടരന്വേഷണത്തിനായി വിജിലൻസിന് കൈമാറി. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് ജീവനക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ സർവീസിൽ തിരിച്ചെടുക്കുമ്പോൾ അന്വേഷണം പൂർത്തീകരിക്കുന്നത് വരെ ജില്ലക്കകത്ത് നിന്ന് മാറ്റി നിർത്തണമെന്നും വ്യക്തമാക്കി കഴിഞ്ഞ വർഷം മാർച്ചിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. എന്നാൽ കോഴിക്കോട് കോർപറേഷനിൽ തന്നെ ഇവരെ നിയമിക്കുകയായിരുന്നു.         അതേസമയം UDF ആവശ്യപ്രകാരമാണ് സെക്രട്ടരി റിപ്പോർട്ട് തയാറാക്കിയതെന്ന് യു ഡി എഫ് ചൂണ്ടിക്കാട്ടി. മൂന്ന് വർഷമായി കേസിൽ പുരോഗതിയില്ല. കുറ്റപത്രം സമർപ്പിച്ചിട്ട് പോലുമില്ല. ഇന്നലെ പാർട്ടി ലീഡേഴ്സ് യോഗം മുമ്പാകെ റിപ്പോർട്ട് വന്നപ്പോൾ കൗൺസിലിൽ അവതരിപ്പിക്കാൻ UDF നിർദ്ദേശിച്ചതായും അന്വേഷണം ത്വരിതപെടുത്താൻ കൗൺസിലിന്റെ സർവകക്ഷി സംഘം മുഖ്യമത്രയെ കാണാൻ ഇന്ന് തീരുമാനിച്ചതായും യുഡി എഫ് നേതാവ് കെ. മൊയ്തീൻ കോയ  മാധ്യമങ്ങളോട് വിശദീകരിച്ചു. അതേസമയം ഉദ്യോഗസ്ഥ അട്ടിമറിക്കെതിര പലവിധത്തിൽ സമരം ചെയ്ത യുഡിഎഫിൻ്റെ പെട്ടെന്നുണ്ടായ പിന്മാറ്റം ചർച്ചയായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close