കോഴിക്കോട് : നഗരത്തിലെ മോഷണ കേസിലെ പ്രതികളെ പിടികൂടി. ഇന്നലെ പുലർച്ചെ രണ്ടാം ഗേയ്റ്റിന് സമീപമുള്ള കട കുത്തി തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും, മറ്റും മോഷണം നടത്തിയ കേസിലെ പ്രതികളെെയാണ് 24 മണിക്കൂറിനകം ടൗൺ പോലീസ് പിടികൂടിയത്.മോഷണം നടന്ന കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ മുഖം പതിയാതിരിക്കാൻ മറച്ചും കൂളിംഗ് ഗ്ലാസും വച്ചി്രുന്നു. നടത്തത്തിലെ ചില രീതികൾ കണ്ടാണ് പൊലീസിന് പ്രതികളിലൊരാളായ അൽത്താഫിനെ സംശയം തോന്നിയത്. അൽത്താഫിനെ അന്വേഷിച്ച് നടക്കുന്നതിനിടയിൽ അൽത്താഫിനെയും കൂട്ടുപ്രതി ഷാനിലിനെയും പോലീസ് പിടി കൂടിയത്. പോലീസ് പിടി കൂടുമ്പോൾ പ്രതികളുടെ കയ്യിൽ നിന്നും രണ്ട് എയർ പിസ്റ്റലുകൾ കണ്ടെടുത്തിരുന്നു.ഈ പിസ്റ്റലുകൾ കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് എതിർ വശത്തുള്ള കടയിൽ നിന്നും മോഷണം നടത്തിയതായിരുന്നു.ഇതിന് കസബ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ അൽത്താഫിന്റെ കൂട്ട് പ്രതിയായ അജിത്ത് വർഗീസ് എന്നയാളെ ഈ കേസിലേക്ക് പിടി കൂടുവാനുണ്ട്.ഡിസിപി സുജിത്ത് ദാസിന്റെയും, സൗത്ത് എ.സി.പി എ.ജെ ബാബുവിന്റെയും നിർദ്ദേശ പ്രകാരം ടൗൺ പോലീസ് ഇൻസ്പെക്ടർ എ. ഉമേഷ്, എസ് ഐ മാരായ ബിജിത്ത് കെ.ടി ,അബ്ദുൽ സലീം വി.വി,എ.എസ്സ്.ഐ മുഹമ്മദ് സബീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ്, അനൂജ്, മുഹമ്മദ് ഷാഫി,പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടി കൂടിയത്.
Check Also
Close-
കുറ്റിക്കാട്ടൂരിൽ 300 ലിറ്റർ വാഷ് പിടികൂടി
November 2, 2021