കോഴിക്കോട് : പുതുവത്സരാഘോഷം കണക്കിലെടുത്ത് ഞായറാഴ്ച്ച കോഴിക്കോട് നഗരപരിധിയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിലേക്കുമായി 31.12.2023 തിയ്യതി താഴെപറയും വിധമായിരിക്കും ഗതാഗത നിയന്ത്രണങ്ങൾ .
സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവർ മാത്രമായി യാത്ര ചെയ്യുന്ന, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും. നഗപരിധിക്ക് പുറത്തുള്ള പാർക്കിംഗ് ചെയ്യേണ്ടതാണ്. നഗരത്തിലേക്ക് വാഹനങ്ങൾ ഏരിയയിൽ പാർക്ക്
പുതുവത്സരാഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
സൗത്ത് ബിച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല
അനധികൃത പാർക്കിംഗ് യഥാസമയങ്ങളിൽ Crane ഉപയോഗിച്ച് നീക്കം ചെയ്യുന്നതും ആയതിന് പിഴ ഈടാക്കുന്നതുമാണ്.
ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന ഉണ്ടായിരിക്കുന്നതും നിയമലംഘകരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങളും മറ്റും നടത്തുന്നവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
പുതുവത്സരാഘോഷങ്ങൾ സുഗമമാക്കുന്നതിലേക്കായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ പരമാവധി സഹകരിക്കേണ്ടതാണ്..