
വൈത്തിരി : ഫെബ്രുവരി 15ന് വയനാട് ലക്കിടിയിൽ വയനാട് ടൂറിസം അസോസിയേഷൻ (WTA) സംഘടിപ്പിക്കുന്ന ട്രാവൽ മീറ്റിന് ആശംസയറിയിച്ച് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് . വയനാട്ടിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ആശംസിച്ചു. ഇതുമായി ബന്ധപ്പെട്ട WTA യുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നടപ്പാക്കാൻ താൻ മുന്നിലുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി. ലക്കിടി താസ ഹോട്ടലിനടുത്ത വൈത്തിരി ഗ്രീൻസ് റിസോർട്ടിലാണ് സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഏജന്റുമാർ പങ്കെടുക്കുന്ന ബിസിനസ് മീറ്റ് . WTA അംഗങ്ങളായ നൂറിലധികം ടൂറിസം സംരഭകർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 9 ന് രജിസ്ടേഷൻ ആരംഭിക്കും. തുടർന്ന് 10 ന് വയനാട് ജില്ലാ പഞ്ചായത്ത് 1 ഷംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്യും. ഈ സംഗമം വയനാടിന്റെ വികസനത്തിന് നിർണായക മുതൽക്കൂട്ടാകുമെന്ന് WTA ജില്ലാ ഭാരവാഹികളായ സൈതലവി , അനിഷ് ബി.നായർ , സൈഫ് വൈത്തിരി, അൻവർ മേപ്പാടി, വർഗീസ്, പ്രബിത, മനോജ്, സജി, അബ്ദുറഹ്മാൻ മാനന്തവാടി, ബാബു ബത്തേരി , സുബി ബത്തേരി എന്നിവർ അറിയിച്ചു. സംഗമ വേദിയിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടാകും.