
കൊയിലാണ്ടി: റെയിൽ വേ സ്റ്റേഷൻ റോഡ് വിക്ടറി ട്രെഡേർസിന് സമീപം നിർത്തിയിട്ട സ്കൂൾ ബസിന് മുകളിൽ മരം വീണു. ആളപായമില്ല . ഇന്ന് പുലർച്ചെ 6.30 മണിയോടെ കൂടിയാണ് വൻമരം കടപുഴകി വീണത്. ബസ്സിൽ ആരുമില്ലയിരുന്നു.വിവരം അറിഞ്ഞ് ഉടൻ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ആനന്തൻ സി പി യുടെ നേതൃത്വത്തിൽ ചെയിൻസൊ ഉപയോഗിച്ച് മരം മുറിച്ച് മാറ്റുകയും ചെയ്തു. ബസിന്റെ റൂഫ് ഒരു ഭാഗം തകർന്ന നിലയിലാണ്. Gr:അസ്സി സ്റ്റേഷൻ ഓഫിസർ ബാബു പി കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ,നിധിപ്രസാദ്ഇഎം,സിജിത്ത് സി,സനൽ രാജ്,ഷാജു,സത്യൻ ഹോംഗാര്‍ഡുമാരായ ഓംപ്രകാശ് ,രാജീവ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു