തൃശ്ശൂർ:കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അതിരപ്പിള്ളിയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് പ്രവേശനം. ഒരു ഡോസ് വാക്സീൻ എടുത്തവർക്കോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ ആണ് പ്രവേശന അനുമതി. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനമുണ്ട്. അതേസമയം അതിരപ്പിള്ളിയോട് അനുബന്ധിച്ചുള്ള ചാർപ്പ, വാഴച്ചാൽ വിനോദ കേന്ദ്രങ്ങളിൽ വിലക്ക് തുടരും. ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളായ പീച്ചി, വാഴാനി പൂമല ഡാമുകളിലും ചേപ്പാറ, വിലങ്ങന്‍ എന്നിവിടങ്ങളിലും സഞ്ചാരികൾ എത്തി തുടങ്ങി. എന്നാൽ ചിമ്മിനി ഡാമിൽ പ്രവേശനം വൈകും. സ്നേഹതീരം പാർക്ക് വെള്ളിയാഴ്ച തന്നെ തുറന്നിരുന്നു.
Related Articles
September 6, 2023
98
യുഎഇ; ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ 40 രാജ്യക്കാർക്ക് നേരിട്ട് അപേക്ഷിക്കാം
June 26, 2020
206