കോഴിക്കോട്: ക്രൌണ്‍ തിയേറ്ററിനു സമീപം റെയിൽവെ ട്രാക്കില്‍ വെച്ച് കുരുവട്ടുര്സ്വദേശിയുടെ മൂന്നു പവന് സ്വര്‍ണ്ണ മാലയും 60000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പിടിച്ച പറിച്ച പ്രതികളെ ടൌണ്‍ പോലീസ് പിടികൂടി, വെള്ളിപറമ്പു സ്വദേശിയായ ജിമ്നാസ് (32 ), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു ( 26 ) എന്നിവരാണ് പിടിയിലായത്. മാർച്ച് 15 നാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിക്കുന്നതിനായി പോവുകയായിരുന്ന കുരുവട്ടുര്‍ സ്വദേശിയെയാണ് പ്രതികള്‍ ആക്രമിച്ചു മാലയും ഫോണും പിടിച്ചു പറിച്ചത്. ഇയാളുടെ പരാതി പ്രകാരം ടൌണ്‍ പോലീസ് കേസ് എടുക്കുകയും, പ്രതികളുടെ അടയാള വിവരങ്ങള്‍ പരതിക്കാരനില്‍ നിന്നും മനസ്സിലാക്കിയ പൊലീസ് പ്രതികളെ കണ്ടെത്തുകയിരുന്നു. പ്രതികള്‍ക്കെതിരെ കോഴിക്കോട് സിറ്റിയിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ടൌണ്‍ പോലീസ് സ്റ്റേഷന് SI മാരായ അനൂപ് A.P, അബ്ദുള്‍ സലിം V,V, ASI ബൈജുനാഥ്, സീനിയര്‍ CPO മാരായ രമേശ് A, സജേഷ് കുമാര്‍, CPO അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തിരിച്ചറിഞ്ഞു പിടികൂടിയത് , കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.