KERALAlocalPoliticstop news

സ്ഥാനാർഥിയെ ചൊല്ലി തർക്കം : തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ

 

തിരുവമ്പാടി :നാമനിർദേശ പത്രിക സമർപ്പണം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായില്ല.
ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിലാണ് ( പുന്നക്കൽ) കോൺഗ്രസ് സ്ഥാനാർഥി നിർണയം കീറാമുട്ടിയായത്. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ടോമി കൊന്നക്കലും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ പല്ലാട്ടും അവകാശവാദമുന്നയിച്ചതോടെയാണ് പുന്നക്കൽ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലായത് . പുന്നക്കൽ സ്വദേശിയായ ജിതിൻ പല്ലാട്ട് ആണ് കോൺഗ്രസ് മാനദണ്ഡപ്രകാരം സ്ഥാനാർഥിയാകേണ്ടതെന്ന് വാർഡിലെ കോൺഗ്രസ് പ്രവർത്തകർ ചൂണ്ടി കാട്ടുന്നു. ജിതിൻ പല്ലാട്ടിൻ്റെ സ്ഥാനാർഥിത്വത്തിന് ഡി.സി.സി യും പച്ചക്കൊടി കാണിച്ചിരുന്നുവത്രെ. ഇതിനിടെ , സഭാധ്യക്ഷരുടെ ഇടപെടലിൽ ഒന്നാം വാർഡിലെ ടോമി കൊന്നക്കലിനെ ഏഴാം വാർഡിലേക്ക് കെട്ടി ഇറക്കുന്നുവെന്നാണ് ആരോപണം . വാർഡിന് പുറത്തെ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് പുന്നക്കൽ വാർഡിലെ പ്രവർത്തകർ പറയുന്നു. യുവാക്കൾക്ക് പദവികൾ നൽകാതെ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. അതേ സമയം , വെള്ളിയാഴ്ച പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close