ഉള്ളിയേരി : പഞ്ചായത്ത് ഓഫീസിനുമുന്നിൽ സ്ഥാപിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയിൽ ഗിരീഷ് പുത്തഞ്ചേരിയെ വികലമായി അവതരിപ്പിച്ചതിൽ യുഡിഎഫ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു . കഴിഞ്ഞദിവസം മന്ത്രിയും എംഎൽഎയും ഉൾപ്പെടെ ആളുകൾ പങ്കെടുത്ത് അനാച്ഛാദനം ചെയ്ത പ്രതിമയിലാണ് ഗിരീഷ് പുത്തഞ്ചേരി പകരം മറ്റൊരാളുടെ രൂപംനൽകി അവതരിപ്പിച്ചിരിക്കുന്നത് .എട്ട് വർഷത്തോളമായി ഗിരീഷ് പുത്തഞ്ചേരിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിൽ നിന്ന് മുഖം തിരിഞ്ഞ് പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തട്ടിക്കൂട്ടിയ പരിപാടിയാണ് പ്രതിമ അനാച്ഛാദനമെന്ന് യുഡിഎഫ് ആരോപിച്ചു.
പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന സമരം കെപിസിസി വൈസ് പ്രസിഡണ്ട് ടി ഉദ്ഘാടനം ചെയ്തു യുഡിഎഫ് ചെയർമാൻ റഹിം എടത്തിൽ കൺവീനർ സതീഷ് കന്നൂർ വാർഡ് മെംബർ എംസി അനീഷ് ,സിറാജ് ചിറ്റേടത്ത്,ഷമീർ നളന്ദ സബ്ജിത്ത് കണയങ്കോട്, പീ എം സുബീർ, ഫൈസൽ നാറാത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി .പ്രതിമ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിനെ തുടർന്ന് യുഡിഎഫ് പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചു.