
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് പൊള്ളാച്ചി സ്വദേശിനി അമ്മു (28 വയസ്സ്) നെയാണ് കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യ്തുവരുന്ന SI മനോജ്, ASI മുനീർ, CPO ധനേഷ് എന്നിവർ ചേർന്ന് പിടിച്ചത്. 23.12.2024 തിയ്യതി രാജാജി റോഡിലെ വാഹനങ്ങളുടെ ബ്ലോക്ക് ഒഴിവാക്കുന്നതിനിടെ ജനങ്ങളുടെ ശബ്ദം കേട്ട് കാര്യമന്യേഷിച്ചതിൽ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീയാണെന്ന് മനസ്സിലാക്കി പ്രതിയെ ഓടിച്ചുപിടിക്കുകയായിരുന്നു.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ മൂന്നോ നാലോ ആളുകൾ ചേർന്ന് സംഘങ്ങളായി സഞ്ചരിക്കാറുള്ളതെന്നും, ആയതിനാൽ കൂടെയുള്ളവരെപറ്റി അന്വേഷിച്ചുവരികയാണെന്നും, പ്രതിയെപറ്റി അന്വേഷിച്ചതിൽ പ്രതി സ്ഥിരം പിടിച്ചുപറി സംഘത്തിൽപെട്ട സ്ത്രീയാണെന്നും തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാത്തതിനാൽ അറസ്റ്റ് വാറന്റെ് ഉണ്ടെന്നും പോലീസ് പറഞ്ഞു.