Politics

യുപിയിലും ബിജെപിയ്ക്ക് ക്ഷീണം, പ്രിയങ്കഗാന്ധി വന്നിട്ടും കോണ്‍ഗ്രസിന് മാറ്റമില്ലെന്ന് എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം

പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി 156 വരെ സീറ്റ് നേടാനും സാധ്യതയുണ്ട്.

ഉത്തര്‍പ്രദേശ് : ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് എബിപിസി സര്‍വ്വേ ഫലം. എന്നാല്‍ വിജയത്തിന് അത്ര മധുരം ഉണ്ടാകില്ലെന്നും സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 304 സീറ്റും സ്വന്തമാക്കിയ ബിജെപി ഈ പ്രാവശ്യം 217 സീറ്റ് മാത്രമേ നേടാനാകുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് കണക്കുകള്‍. പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയെങ്കിലും 9 സീറ്റ് വരെ മാത്രമേ കോണ്‍ഗ്രസിന് നേടാനാകൂ എന്നാണ് സര്‍വ്വേ ഫലങ്ങള്‍.അതേ സമയം പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി 156 വരെ സീറ്റ് നേടാനും സാധ്യതയുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close