KERALAlocaltop news

വേദക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 31 ന്

കോഴിക്കോട്:

കാശ്യപാശ്രമത്തിന്റെ വേദക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ജനുവരി 31 ന് രാവിലെ 7.30 മുതല്‍ നടക്കും. അറിവിനെ ഉപാസിക്കുക എന്ന സന്ദേശത്തോടെ ആചാര്യശ്രീ രാജേഷ് സ്ഥാപിച്ച വേദക്ഷേത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാല് വേദങ്ങളുടെ മൂലസംഹിതകളും ലഭ്യമായ ശാഖാസംഹിതകളും പ്രതിഷ്ഠിച്ച ലോകത്തിലെതന്നെ ആദ്യത്തെ ക്ഷേത്രമാണ്. കര്‍ണാടകയിലെ സുള്ള്യയില്‍നിന്നുള്ള വിദ്വാന്‍ ഹരീഷ് ഭട്ടും സംഘവുമാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുക. മഹാഗണപതിയജ്ഞം, ശ്രീമഹാവിഷ്ണുയജ്ഞം, വേദലക്ഷ്മി എം. ആർ നയിക്കുന്ന സംഗീതാരാധന, ആചാര്യശ്രീ രാജേഷ് നയിക്കുന്ന സത്സംഗം, അന്നപ്രസാദമൂട്ട് എന്നിവ നടക്കും. 29 ന് രാവിലെ 10 മണിക്ക് അന്നപ്രസാദത്തിനുള്ള കലവറ നിറയ്ക്കൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close