ദുബായ് :കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാകിസ്ഥാന് ടി20 മത്സരത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങുന്ന പ്ലേയറാണ് മുഹമ്മദ് ഷമി.ഷമി മുസ്ലിം ആണെന്നും അതുകൊണ്ട് പാകിസ്ഥാനോടാണ് നന്ദിയെന്നും ഉള്ള കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. രാജ്യത്ത് തീവ്രമായി നിലനില്‍ക്കുന്ന വര്‍ഗ്ഗീയതയും,ഇസ്ലാമോഫോബിയയും ക്രിക്കറ്റില്‍ കൂടി കൂട്ടികലര്‍ത്തുകയാണ് ചിലര്‍.മത്സരമാകുമ്പോള്‍ ജയവും തോല്‍വിയും ഉണ്ടാകുമെന്ന സാമാന്യം ബോധം ഇല്ലാത്തവരാണ് ഇത്തരത്തില്‍ വര്‍ഗ്ഗീയത പരത്തുന്നത് എന്നുള്ള കമന്റുകളുമായി ഷമിയെ പിന്തുണച്ചും ആളുകളെത്തി.മത്സരത്തില്‍ ഷമിയേക്കാള്‍ മോശമായി കളിച്ച രോഹിത് ശര്‍മയ്ക്കും,കെ എല്‍ രാഹുലിനും ,ഹര്‍ദിക് പാണ്ഡ്യയുമൊന്നും നേരിടാത്ത വിമര്‍ശനമാണ് ഷമി നേരിട്ടുകൊണ്ടിരിക്കുന്നത്. വിരേന്ദ്ര സിങ് , ഗൗതം ഗംഭീര്‍, ഇര്ഫാന് ,യുവരേന്ദ്ര ചഹല്‍ ,ഒമര്‍ അബ്ദുള്ള എന്നിവര്‍ ഷമിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ട്വിറ്റ് ചെയ്തു.