
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ മീഡിയാ സെല്‍ തയ്യാറാക്കിയ കൈപ്പുസ്തകം ‘ വോട്ട് പുസ്തകം 2021’ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പ്രകാശനം ചെയ്തു. സ്ഥാനാര്‍ത്ഥി പട്ടിക, തെരഞ്ഞെടുപ്പു സംബന്ധമായ ജില്ലയിലെ സ്ഥിതി വിവരകണക്കുകള്‍, പ്രധാന ഫോണ്‍ നമ്പറുകള്‍, പ്രചാരണവേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വിവരങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യുട്ടി കലക്ടര്‍ കെ അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖർ, മുഹമ്മദ് കന്‍സ്, എം.പി അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.