അടിവാരം: വയനാട്ചുരത്തില്‍ നവീകരണ പ്രവൃത്തി നടന്നു വരുന്ന ഒമ്പാതാം വളവിന് താഴെ തകരപ്പാടിയില്‍ വീണ്ടും മണ്ണിടിഞ്ഞു. അരമണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. നേരത്തെ മണ്ണിടിഞ്ഞതിന് സമീപം തന്നെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മണ്ണിടിച്ചിലുണ്ടായത്. പ്രവൃത്തി പെട്ടന്നു പൂര്ത്തീയാക്കുന്നതിനായി രാത്രികാലങ്ങളിലും പണിനടത്തുന്നുണ്ടെങ്കിലും മണ്ണിടിച്ചിലുണ്ടാകുന്നത് കൂടുതല്‍ സങ്കീര്‍ണ്ണത സൃഷിടിക്കുന്നുണ്ട്. വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ചുരംപാതയില്‍ ഗതാഗത നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. ചെറിയ വാഹനങ്ങള്‍ മാത്രം ഒറ്റവരിയായി കടത്തിവിടുന്നുണ്ട്. അതേസമയം കെഎസ്ആര്‍ടിസി മിനിബസ് സീറ്റിലിരിക്കാവുന്നത്ര ആളെ മാത്രം കയറ്റി അടിവാരത്തുനിന്ന് ലക്കിടിവരെ ചെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വീണ്ടും ഇടിച്ചിലുണ്ടായാല്‍ ചുരം വഴിയുള്ള ഗാതാഗതം പൂര്‍ണ്ണമായി നിര്‍ത്തേണ്ട സ്ഥിതിയിലാകുമെന്നാണ് സൂചന.