കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി മൂന്ന് മണിക്കൂറോളം ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.വ്യഴാഴ്ച വൈകുന്നേരം അഞ്ചരയോടെ വയനാട്ടിലേക്ക് സി മിൻ്റ ലോഡുമായി പോവുകയായിരുന്ന ടിപ്പർ ലോറിയാണ് യന്ത്രതകരാർ മൂലം ആറാം വളവിൽ കുടുങ്ങിയത്. ട്രാഫിക് പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ചെറിയ വാഹനങ്ങൾ വൺവേയായിട്ട് നിയന്ത്രിക്കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് യന്ത്രത്തകരാർ പരിഹരിച്ച് ലോറി മാറ്റി ഗതാഗതം സാധാരണ നിലയിലാക്കാനായത്.
Related Articles
Check Also
Close-
സംസ്ഥാനത്ത് നാളെ മദ്യശാലകളും ബാറുകളും തുറക്കും
July 17, 2021