
കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ഓണാഘോഷത്തിനിടെ ” ദുശ്ശാസന ” നായി മാറി സ്ത്രീയെ അപമാനിച്ച വാമനനെതിരെ പരാതി. കോഴിക്കോട് കളക്ടറേറ്റിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷത്തിലാണ് വനിതാ ജീവനക്കാരി “ദുശാസന വാമനനാൽ ” അപമാനിക്കപ്പെട്ടത്. ധനകാര്യ വകുപ്പിലെ ജൂനിയർ സൂപ്രണ്ടായ ഭിന്നശേഷിക്കാരനാണ് തഹസിൽദാർ ഓഫീസിലെ വനിതാ സീനിയർ ക്ലർക്കിനെ അപമാനിച്ചത്. ഓണാഘോഷത്തിനിടെ സെറ്റ് സാരി അണിഞ്ഞെത്തിയ വനിതാ സീനിയർ ക്ലർക്ക് ഹസ്തദാനം നടത്തിയപ്പോൾ ജൂനിയർ സൂപ്രണ്ട് അടിവയറിൽ തടവി എന്നാണ് പരാതി. ഇരുവരും ഭരണപക്ഷത്തെ പ്രമുഖ യൂനിയിൽ അംഗങ്ങളാണ്. കഥയിലെ വാമനൻ പതിവായി മദ്യപിക്കുന്ന ആളാണെന്നും ഓണാഘോഷത്തിൽ സ്വൽപം ‘മിനുങ്ങി” യിരുന്നതായും പറയുന്നു. സ്തബ്ധയായി പോയ ” പാഞ്ചാലി ” സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷനും ജില്ലാ കലക്ടർക്കുമടക്കം പരാതി നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറാണ് കമ്മറ്റിയുടെ അധ്യക്ഷൻ. ഒരേ യൂനിയനിൽ പെട്ടവരായതിനാൽ പ്രശ്നം പോലീസിൽ എത്താതെ ഒതുക്കി തീർക്കാൻ ശ്രമമാരംഭിച്ചു. ജീവനക്കാരിയുടെ ഭർത്താവ് ഇനി ഭീമൻ്റെ റോളിലെത്തി ദുശാസനെ കൈകാര്യം ചെയ്യുമോ എന്ന ഭീതിയിലാണ് ദുശാസനും കൂട്ടരും .




