
കോഴിക്കോട് : വന്യമൃഗങ്ങളിൽ നിന്ന് കർഷകർക്കും, കൃഷിക്കും സംരക്ഷണമേർപ്പെടുത്തുന്നതിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും അതിനനുസ്യതമായ നിയമപരിഷ്കരണം സാധ്യമാക്കുന്നതിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അലംബാവം അവസാനിപ്പിക്കണമെന്നും കിസാൻ ജനത ജില്ലാ നേതൃയോഗം യോഗം ആവശ്യപ്പെട്ടു –
കിസാൻ ജനത ജില്ലാ പ്രസിഡൻറ്റ് എൻ കെ രാമൻകുട്ടി അദ്ധ്യക്ഷം വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൻ കുളത്തിങ്കൽ ഉത്ഘാടനം നിർവ്വഹിച്ചു. പി കെ കുഞ്ഞിക്കണ്ണൻ ,സി ഡി പ്രകാശ്, അഷറഫ് വള്ളോട്ട് എന്നിവർ സംസാരിച്ചു.
ഫെബ്രുവരി 18 ന് കാർഷിക മേഖല അഭിമുഖീകരിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടും, മറ്റു വിവിധങ്ങളായ കർഷക വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടും നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനും ജില്ലയിൽ നിന്ന് നൂറ് പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.