
കൂടരഞ്ഞി: പുവ്വാറൻ തോട് പ്രദേശത്ത് വ്യാപകമായി കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ട വനംവകുപ്പ് അധികാരികൾ സ്ഥലം സന്ദർശിച്ച് മടങ്ങുക മാത്രമാണ് ചെയ്യുന്നത് എന്ന് ആർ ജെ ഡി ആരോപിച്ചു .വനം വകുപ്പ് അധികാരികൾ ക്രിയാൽമകമായ നടപടികൾ സ്ഥീകരിക്കണമെന്ന് രാഷ്ട്രിയ ജനതാ ദൾപഞ്ചായത്ത് ആവശ്യപ്പെട്ടു. യോഗത്തിൽ പി.എം.തോമസ് മാസ്റ്റർ വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി അബ്ദുറഹിമാൻ മസ്റ്റർ, ജോർജ് മംഗരയിൽ ,ജോളി പൊന്നുംവരിക്കയിൽ ,മുഹമ്മദ്കുട്ടി പുളിക്കൽ,ജോർജ് പ്ലാക്കാട്ട്, ജോസ് തോമസ് മാവറ,മാത്യു ചേർത്തലക്കൽ, എം.ടി സൈമൺ, ജോർജ് പാലമുറി, ജോളി പൈക്കാട്ട്, ബിജു മുണ്ടയ്ക്കൽ, അമൽസൺ മംഗരയിൽ ,ജിൻസ് അഗസ്റ്റ്യൻ,തുടങ്ങിയവർ പ്രസംഗിച്ചു.