കോഴിക്കോട് : ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷന് സമീപം അപകടകാരികളായ മുള്ളൻ പന്നികളുടെ വിളയാട്ടം. സിവിൽ- കോട്ടുളി റോഡിലെ കാടുപിടിച്ച പറമ്പിൽ തമ്പടിച്ച മുള്ളൻപന്നികൾ രാത്രി റോഡിലിറങ്ങുന്നതു മൂലം നിരവധി പേർ അപകടത്തിൽ പെട്ടു. റോഡിൽ തലങ്ങും വിലങ്ങും പായുന്നതിനാൽ ഇരുചക വാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. സിവിൽ റൈറ്റ്സ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ.പി. അബ്ദുൽ ജലീലടക്കം നിരവധി ഇരുചക്ര വാഹന യാത്രക്കാരെ മുള്ളൻപന്നി റോഡിൽ വീഴ്ത്തി. റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെപെക്ടർ വി.വി. ഫ്രാൻസിസിൻ്റെ വീടിനു മുന്നിൽ കഴിഞ്ഞ ദിവസം രാത്രി ഒരു സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൻ പെടുന്നത് ഫ്രാൻസിസിൻ്റെ വീട്ടിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഫ്രാൻസിസിൻ്റെ വീടിന് എതിർ വശത്തെ കുറ്റിക്കാടുകൾ നിറഞ്ഞ ഭൂമിയിലാണ് മുള്ളൻപന്നികളുടെ വാസം. കുറ്റിക്കാകൾ നിറഞ്ഞ ഈ പറമ്പിൽ രാജവെമ്പാല, മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങി സർവ്വവിധ ഇഴജന്തുകളുടെയും വിഹാരകേന്ദ്രം കൂടിയാണെന്ന് പരിസരവാസികൾ പറയുന്നു. ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കാടുവെട്ടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കാട്ടിൽ കഴിയേണ്ട ജീവികൾ നാട്ടിലിറങ്ങി ജനങ്ങളെ അപകടത്തിൽ പെടുത്തുന്നത് തടയാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷക രക്ഷാ സംഘടനയായ കിഫ മുന്നറിയിപ്പ് നൽകി.
Related Articles
Check Also
Close-
കല്ലാനോട്ട് രാജവെമ്പാലയെ പിടികൂടി
August 6, 2021