
കൂടരഞ്ഞി:
വനാതിർത്തിയിലുള്ള കാർഷികവിളകൾക്ക് കാർബൺ ഫണ്ട് ഉപയോഗിച്ച് ഇൻഷ്യൂറൻസ് പരിരക്ഷ ഉറപ്പുവരുത്താണമെന്നും വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിച്ചൽ 5 ലക്ഷം രൂപയിൽ കുറയാത്ത നഷ്ട പരിഹാരം ഉറപ്പുവരുത്തണമെന്നും
കർഷ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് ആവശ്യപ്പെട്ടു.
- കാട്ടാന ജീപ്പ് തള്ളി മറിച്ച പീടികപ്പാറ തേനരുവി ഏറ്റുമാനുക്കാരൻ ജോസഫ് അബ്രാഹത്തിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശല്യക്കാരായ ആനകളെ മയക്ക് വെടി വച്ച് പിടികൂടി കുങ്കിയാനകളാക്കുകയൊ ഉൾ വനങ്ങളിലെക്ക് വിടുകയോ ചെയ്യണമെന്നും നിലമ്പൂർ കേന്ദ്രമായി ആന പന്തി തുടങ്ങി സമീപ ജില്ലകളിൽ അടിയന്തിരമായി കുങ്കിയാനളെ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
രൂക്ഷമായ കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും
സമരത്തിൻ്റെ ആദ്യപടിയായി താമശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫിലേക്ക് ജൂലൈ 22 ന് മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക കോൺഗ്രസ് ജില്ല പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ, മില്ലി മോഹൻ,സണ്ണി കാപ്പാട്ടുമല,എം സിറാജ്ജുദിൻ,തമ്പി പറകണ്ടം,സണ്ണി പെരുകിലം തറപ്പിൽ, അഡ്വ സിബു തോട്ടത്തിൽ,അനിഷ് പനച്ചിയിൽ, ഷിജോ വേലൂർ,ഫ്രാൻസിസ് മുക്കിലികാട്ടു, ജോർജ് തരപ്പെൽ,ജോർജ് കുട്ടി കക്കാടംപൊയിൽ, നിസാറ ബിഗം,ലീലാമ്മ, സക്കീന,ജോഷി കുമ്പുക്കൽ, ബെന്നി ആലപ്പാട്ട്, ദേവസ്യ ചുള്ളമഠം,സാബു, ബേബി, സണ്ണി,റിബിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു




