വിലങ്ങാട്: കാട്ടാടിനെ വിഴുങ്ങാനുളള ശ്രമത്തിനിടെ കൊമ്പ് കൊണ്ട് കുത്തേറ്റ് പെരുമ്പാമ്പും ,ശ്വാസം മുട്ടി കാട്ടാടും ചത്തു.വിലങ്ങാട് വലിയ പാനോം കുരുശ് പളളി റോഡിലാണ് സംഭവം.സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന് പെരുമ്പാമ്പ് കാട്ടാടിനെ പിടികൂടി വിഴുങ്ങാനുളള ശ്രമത്തിനിടെ ആടിന്റെ കൊമ്പ് കൊണ്ട് കുത്തേറ്റ് പാമ്പിന്റെ ശരീരത്തില്‍ മുറിവേറ്റ നിലയില്‍ റോഡില്‍ കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.പാമ്പ് കാട്ടാടിന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ആടിനും ജീവഹാനി സംഭവിച്ചിരുന്നു. മീറ്ററോളം നീളമുളള പാമ്പിന്റെ ശരീരത്തില്‍ കൊമ്പ് തുളച്ച് കയറിയ മുറിവോടുകൂടി കണ്ടതോടെ നാട്ടുകാര്‍ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആടിനെയും,പാമ്പിനെയും വനം വകുപ്പ് അധികൃതര്‍ കൊണ്ട് പോയി.
Related Articles
Check Also
Close-
ഭാസ്കരൻ നായർ (86) നിര്യാതനായി
September 16, 2020