കോഴിക്കോട് :
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശന ഫീസ് ഒഴിവാക്കി. ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അധികൃതർ അറിയിച്ചു.