വൈത്തിരി : പഴയ വൈത്തിരി ചാരിറ്റിയിലെ ജനവാസേ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി. ചാരിറ്റി ഫോറസ്റ്റ് ഓഫീസിനടുത്ത് , കോഴിക്കോട് കോവൂർ സ്വദേശി ഹസന്റ ഉടമസ്ഥതയിലുളള വീട്ടു വളപ്പിലാണ് ഇന്ന് പലർച്ചെ ആറിനോടെ മോഴ ഇനത്തിൽപെട്ട കാട്ടാനയിറങ്ങിയത്. തൊട്ടടുത്ത വനത്തിൽ നിന്ന് പറമ്പിലെ ചക്ക തിന്നാൻ എത്തിയ ആന ഹസന്റെ പറമ്പിന്റെ മതിൽ തകർത്താണ് ഉള്ളിൽ കടന്നത്. ചെടികളും മരങ്ങളും വ്യാപകമായി നശിപ്പിച്ചു. ശബ്ദം കേട്ട് ടോർച്ച് തെളിയിച്ച അയൽവാസി കരോട്ടുകുന്നേൽ ബെന്നിയ്ക്കും മകൻ അപ്പുവിനും നേരെ ആന പാഞ്ഞടുത്തു. ഇരുവരും വീട്ടിലേ ഓടി രക്ഷപെടുകയായിരുന്നു. കുറെ സമയം വിളകൾ നശിപ്പിച്ച ആന പിന്നീട് വന മേഖലയിലേക്ക് പിൻവാങ്ങി. പ്രദേശത്ത് ആഴ്ച്ചകളായി കാട്ടാന ശല്യം രൂക്ഷമാണെന്ന് പരിസരവാസികൾ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ രംഗത്തുണ്ട്.
Related Articles
November 25, 2024
208