
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കള്ളിപ്പാറയിൽ തേനരുവി പ്രദേശത്ത് കൃഷിയിടങ്ങളിൽ ഇറങ്ങി ഭീതി പരത്തുന്ന ആക്രമണകാരിയായ കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടണം എന്ന് ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നാളുകൾ ഏറെയായി കാട്ടാന കൂട്ടമായി കർഷകരുടെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാക്കിയിട്ടും കാട്ടാനയെ തുരത്താൻ നടപടി സ്വീകരിക്കാത്ത ഫോറസ്റ്റ് അധികാരികളുടെ നിലപാടിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു . ഇന്നലെ രാത്രി തേനരുവി പ്രദേശത്ത് ഇറങ്ങിയ കാട്ടാന അക്രമണ കാരിയാണ് എന്നതിന്റെ തെളിവാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തിമറിച്ചിട്ടത്. ഈ ആക്രമണകാരിയായ കാട്ടാനയെ പിടികൂടണമെന്നും കാടിറങ്ങിവരുന്ന കാട്ടാനക്കൂട്ടത്തെ തുരത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പിന്റെ അനാസ്ഥയ്ക്കുമെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നതിന് പാർട്ടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു




