
കോഴിക്കോട് :
കേരളത്തിലെ ഗ്രാമപ്രദേശങ്ങൾ വന്യജീവികളുടെ ആക്രമണത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ മാത്രം 400-ഓളം പഞ്ചായത്തുകളിൽ നടന്ന ആക്രമണങ്ങളിൽ 884 പേർ ജീവൻ നഷ്ടപ്പെട്ടു. ആയിരങ്ങൾ പരിക്കേറ്റ് ജീവിതം തകർന്നു.
എന്നാൽ, സർക്കാരിന്റെ ഇടപെടൽ വട്ടപൂജ്യംമാണെന്നും ജനങ്ങളുടെ രക്തത്തിലാണ് സർക്കാർ രാഷ്ട്രീയം കളിക്കുന്നതെന്നും ഡി സിസി പ്രസിഡണ്ട് അഡ്വ പ്രവീൺകുമാർ. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ട ഭരണകൂടം പദ്ധതികളുടെയും പ്രഖ്യാപനങ്ങളുടെയും പേരിൽ വഞ്ചന മാത്രം ആവർത്തിക്കുന്നു.
വന്യജീവി ആക്രമണം തടയാൻ 12 ഭൂഭാഗങ്ങളായി തിരിച്ചുള്ള പദ്ധതി വരുന്നു എന്നത് ജനങ്ങളെ പറ്റിക്കുകയാണ്. നടപ്പാകാത്ത പദ്ധതികളുടെ പേരിൽ, പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാരിന്റെ രാഷ്ട്രീയ കളി തുടർന്നുകൊണ്ടിരിക്കുന്നു.
ആന, പുലി, കാട്ടുപോത്ത് തുടങ്ങി വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ, സർക്കാർ നിയന്ത്രണത്തിനോ നിയമ സംരക്ഷണത്തിനോ ഒരു നടപടിയും എടുത്തിട്ടില്ല.
വനപാലകർക്കു ലഭിക്കുന്ന നിയമ സംരക്ഷണം പൊതുജനങ്ങൾക്കും ലഭിക്കണമെന്ന ആവശ്യം സർക്കാർ അവഗണിക്കുകയാണ്.884 പേർ മരിച്ചിട്ടും സർക്കാരിന്റെ കണ്ണുതുറന്നിട്ടില്ല.ഇനി എത്ര പേരുടെ ജീവൻ കൂടി നഷ്ടപ്പെട്ടാൽ സർക്കാർ പ്രവർത്തന രംഗത്തിറങ്ങും?.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സ്വതന്ത്ര നിയമനിർമ്മാണം നടത്തണം. ജെല്ലിക്കെട്ട് വിഷയത്തിൽ കർണാടക തമിഴ്നാട് മഹാരാഷ്ട്ര സർക്കാറുകൾ സംസ്ഥാന താൽപര്യം സംരക്ഷിക്കാനായി കേന്ദ്രനിയമം നിലനിൽക്കെ തന്നെ
സംസ്ഥാന തലത്തിൽ സ്വതന്ത്ര നിയമനിർമ്മാണം നടത്തുകയും ബഹു സുപ്രീംകോടതി2023ൽ ഈ നിയമങ്ങൾ ശരിവെക്കുകയും ചെയ്തത് നമുക്കും മാതൃകയാക്കാവുന്നതാനെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു. പി എം അബ്ദുറഹിമാൻ, രവീഷ് വളയം, ജോസ് കരിവേലി,സിഎം സദാശിവൻ, പാപ്പച്ചൻ കൂനന്തടം, പി എ ചാക്കോ പിള്ളച്ചിറ, പി എം രാധാകൃഷ്ണൻ, സൈതൂട്ടി ഹാജി സുശാന്ത് വളയം, കെ വി പ്രസാദ്, ടി എൻ അബ്ദുൾ നാസർ, സുനിൽ പ്രകാശ്, സോജൻ ആലക്കൽ, ശരീഫ് വെളിമണ്ണ, സുജിത്ത് കറ്റോട്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ, എന്നിവർ സംസാരിച്ചു. അസ്ലം കടമേരി സ്വാഗതവും കമറുദ്ദീൻ അടിവാരം നന്ദിയും പറഞ്ഞു