
കോഴിക്കോട് :
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത വിൽസൺ സാമുവലിനെ ഓയിസ്ക്കയിൽ വെച്ച് ‘അണിയറ കോഴിക്കോട്’ അനുമോദിച്ചു. കലാകാരന്മാരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെ നിരന്തരം പ്രയത്നിച്ച വരുന്ന വിൽസൺ സാമുവൽ സാമൂഹ്യപ്രവർത്തകർക്ക് ഒരുത്തമ മാതൃകയാണെന്ന് അധ്യക്ഷൻ പോൾ കല്ലാനോട്അഭിപ്രായപ്പെട്ടു
കെ ആർ മോഹൻദാസ് വിജയൻ വി നായർ പിന്നണി ഗായകൻ പി കെ സുനിൽകുമാർ ,കുന്നത്തൂർ രാധാകൃഷ്ണൻ, എൽസി സുകുമാരൻ ‘തുടങ്ങിയവർ സംസാരിച്ചു ജയരാജ് കോഴിക്കോട്, വിജയൻ കാരന്തൂർ മോഹനൻ മേലാൽ , ഉണ്ണികൃഷ്ണൻ ബേപ്പൂർ ,എൽസി സുകുമാരൻ ,അജിത നമ്പ്യാർ, പ്രഭാവതി എന്നിവരുടെ ധൃത നാടകവും കലാപരിപാടികളും അവതരിപ്പിച്ചു.




