
കോഴിക്കോട് : ക്രൈസ്തവ-മുസ്ലിം സൗഹാർദ്ദം തകർത്ത പാലാ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു നാളെ (വ്യാഴം) എസ്ഡിപിഐ ജില്ല കമ്മിറ്റി താമരശേരി പഴയ സ്റ്റാന്റ് പരിസരത്ത് ധർണ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി പി.ടി അഹമ്മദ് പറഞ്ഞു. രാവിലെ 10 മണിക്ക് നടക്കുന്ന ധർണ ജില്ല ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് ഉമരി ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡന്റുമാരായ പി.വി ജോർജ് , വാഹിദ് ചെറുവറ്റ, ജില്ല സെക്രട്ടറിമാരായ കെ.പി ഗോപി , പി.ടി അഹമ്മദ്, കെ.ഷമീർ , നിസാം പുത്തൂർ, റഹ്മത്ത് നെല്ലൂളി , ജില്ല ട്രഷറർ ടി.കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ സന്ധ്യ ഉമേഷ്, കെ.കെ ഫൗസിയ, പി നിസാർ അഹമ്മദ്, സലീം കാരാടി , ടി പി മുഹമ്മദ്, അബ്ദുൽ ഖയ്യൂം, എം.എ സലീം, കെ.ജലീൽ സഖാഫി, മുസ്തഫ പാലേരി നേതൃത്വം നൽകും. ആബിദ് പാലക്കുറ്റി, സിദ്ധീഖ് കരുവം പൊയിൽ സംസാരിക്കും