
മാനന്തവാടി: വയനാട് ജില്ലാ ഖാസിയായി സാദിഖലി ഷിഹാബ് തങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിൽ മാനന്തവാടി താലൂക്കിലെ മുഴുവൻ മഹല്ലുകളിൽ നിന്നും പത്തിൽ കുറയാത്ത കമ്മിറ്റി ഭാരവാഹികളടക്കമുള്ളവരെ പങ്കെടുപ്പിക്കാൻ മാനന്തവാടി താലൂക്ക് എസ് എം എഫ് കമ്മിറ്റി തീരുമാനിച്ചു പ്രസിഡണ്ട് യൂസുഫ് ഫൈസി അദ്ധ്യക്ഷം വഹിച്ചു സി കുഞ്ഞബ്ദുള്ള അലി ബ്രാൻ ജലീൽ ൈഫസി ഹാരിസ് കാട്ടിക്കുളം മുജീബ് തലപ്പുഴ. പൂവൻ കുഞബ്ദു ള്ള ഹാജി കെ ടി ഉസ്മാൻ. ചക്കര അബ്ദുള്ള കെ സി ആലി എന്നിവർ പ്രസംഗിച്ചു.