കോഴിക്കോട് : സിവിൽ സ്റ്റേഷൻ ഇസ്ലാമിക് സെന്റർ മദ്രസയുടെ ആഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികളുടെ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കാരപ്പറമ്പ് സ്പോർട്സ് അരീന ടർഫിൽ നടന്ന മത്സരം ‘മദ്രസ കൺവീനർ കെ.പി. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു അദ്ദേഹം കളിക്കാരെ പരിചയപെട്ടു. ഫുട്ബോൾ കോച്ച് ഷാജി കരുളായിയും സന്നിഹിതനായി .കളി വീക്ഷിക്കാൻ രക്ഷിതാക്കളും എത്തിയിരുന്നു.