
മേപ്പാടി:
വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കൺവെൻഷനും ഭാരവാഹി തിരഞ്ഞെടുപ്പും മേപ്പാടിയിൽ ഡാസ്സിൽ വില്ല റിസോർട്ടിൽ സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മേപ്പാടി യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടൻ സ്വാഗതം ആശംസിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡന്റായ സുമ പള്ളിപ്രം അധ്യക്ഷയായി.
ജോസ് രമേശ് നന്ദി അറിയിച്ചു.
കൺവെൻഷന്റെ ഭാഗമായി വിവിധ വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു.
പഞ്ചായത്ത് ലൈസൻസ് സംബന്ധമായ ക്ലാസ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷൈജു നടത്തി,പോലീസ് ക്ലിയറൻസ് ക്ലാസ് മേപ്പാടി പോലീസ് ഉദ്യോഗസ്ഥൻ സിവിൽ പോലീസ് ഓഫ്‌സർ അനസ് എടുത്തു,ഹോസ്പിറ്റാലിറ്റി ട്രെയിനിങ് ക്ലാസ് ഫസിൽ യൂസുഫും,ഫസ്റ്റ് എയ്ഡ് ക്ലാസ് ഡോ. അജിത് കുമാറും ( ആസ്റ്റർ വിംസ് ഓർത്തോ ഹെഡ്) എന്നിവർ നടത്തി. മ്പോച്ചേ ടി വിതരണം നടന്നു ബോച്ചേ ഗ്രൂപ്പ് ഓഫ് കമ്പനി ബിസ്സിനെസ്സ് ഹെഡ് അൻഷാദ് അലി, പേർസണൽ സെക്രട്ടറി ജിമോൻ എന്നിവർ നേതൃത്വം നൽകി. വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ ചെയർമാൻ സൈതലവി കെ പി, മനോജ് മേപ്പാടി, സജി മാളിയേക്കൽ എന്നിവർ സംസാരിച്ചു
യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ജോസ് രമേശ്, സെക്രട്ടറി പട്ടു വിയ്യനാടൻ, ട്രഷർ റിന്റു ഫെർണണ്ടസ്, ജിയോൻറ് സെക്രട്ടറിമാരായി നിഷാം ചാർളി, ജാക്സൺ മേപ്പാടി, വൈസ് പ്രസിഡന്റ് മാരായി മുസ്തഫ അമ്പർള, പ്രശാന്ത് മേപ്പാടി എക്സിക്യൂട്ടീവ് അങ്ങളായി നയീം ഡാസിൽവില്ല, ശാഹുൽ ഹമീദ്, കണ്ണൻ മേപ്പാടി, ജാബിർഷ് മേപ്പാടി, അനസ് പി, മനോജ് മേപ്പാടി, ഫെബിൻ സി എം, ജാഫർ സ്ലാഫ, ലത്തീഫ് മേപ്പാടി എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ യൂണിറ്റ് അംഗങ്ങളും ടൂറിസം പ്രവർത്തകരും പങ്കെടുത്തു.




