വൈത്തിരി :- വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ കീഴിൽ വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി പൊഴുതന പഞ്ചായത്തുകളിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ആളുകളെ കൂട്ടി യോജിപ്പിച്ചുകൊണ്ട് ടൂറിസം രംഗത്തെ പ്രവർത്തനം അടിത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി യൂണിറ്റ് രൂപീകരിക്കുകയുണ്ടായി. രൂപീകരണത്തിന്റെ ഭാഗമായി വൈത്തിരി യൂണിറ്റ് പ്രസിഡണ്ടായി സഫാരി ഹിൽസ് റിസോർട്ടിലെ സി ഇ ഓ നസീർ ഇളയടതിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി അഹമ്മദ് വഫ യെയും, ട്രഷററായി തോമസ് എംപിയെയും തിരഞ്ഞെടുത്തു ജോയിൻ സെക്രട്ടറിമാരായി റോജി ഫ്രാൻസിസ്, ഷാഫി വൈത്തിരി, വൈസ് പ്രസിഡണ്ടുമാരായി സുബ്രഹ്മണ്യൻ കെ കെ ( ദേവദാസ്), നസറുദ്ദീൻ പി എന്നിവരെ തിരഞ്ഞെടുത്തു . യോഗം വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സെയ്തലവി തളിപുഴ ഉദ്ഘാടനം ചെയ്തു,ജില്ലാ ട്രഷറർ സൈഫ് വൈത്തിരി സ്വാഗതം ആശംസിച്ചു, വൈത്തിരി താലൂക്ക് പ്രസിഡണ്ട് എ ഓ ഓവർഗീസ് അധ്യക്ഷനായ ചടങ്ങിൽ ബത്തേരി താലൂക്ക് സെക്രട്ടറി അൻവർ മേപ്പാടി, മനോജ് മേപ്പാടി, പട്ടു വിയ്യനാടൻ, സജി മാളിയേക്കൽ, സുബി വൈത്തിരി ഗ്രീൻസ്, ജോസ് മേപ്പാടി,സനീഷ് മീനങ്ങാടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
Related Articles
Check Also
Close-
കളവ് കേസുകളിലെ പ്രതികൾക്ക് രണ്ടു വർഷം കഠിന തടവ്
March 23, 2024