
കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ആയ പ്രശസ്ത സിനിമാ നടൻ കുട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ അതിജീവിതയുടെ പേരും വിലാസവും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയ സാബു കൊട്ടോട്ടി എന്ന നവാസ് (40) എ ആർ നഗർ മലപ്പുറം എ ന്നാളെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
അതിജീവതയുടെ മാതാവിൻറെ പരാതി പ്രകാരം കേസെടുത്തിയ അന്വേഷണം നടത്തിയ കസബ പോലീസ് ,സാബു കൊട്ടോട്ടിയുടെ ഡിഫറെൻസ് ആങ്കിൾ എന്ന യൂട്യൂബ് ചാനൽ ചാനലിലൂടെയാണ് അതിജീവിതയുടെ പേരും വിവരവും ഇയാൾ സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയത്. ഇയാൾക്ക് വളയം പോലീസ് സറ്റേഷനിലും സമാനമായ കേസ്സ് നിലവിൽ ഉണ്ട്. ഇയാളെ മലപ്പുറത്തുള്ള എ ആർ നഗർ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്യതത്.
അറസ്റ്റ് ചെയ്ത സംഘത്തിൽ കസബ സബ്ബ് ഇൻസ്പെക്ടർ ജഗൻ മോഹൻ ദത്തൻ ആർ, എ.എസ്. ഐ മാരായ സജേഷ് കുമാർ പി, ഷാലു എം , എസ് സി പി ഒ മാരായ രാജീവ് കുമാർ പാലത്ത് , ലാൽ സിത്തറ എന്നിവരായിരുന്നു ഉണ്ടായിരുന്നത്